Trending

ഇടതു സര്‍ക്കാറിനെ താഴെയിറക്കാന്‍ കേരള ജനത കാത്തിരിക്കുന്നു: എം.എ. റസാഖ് മാസ്റ്റര്‍

താമരശ്ശേരി: കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം വഞ്ചിച്ച ഇടതു സര്‍ക്കാറിനെ താഴെയിറക്കാന്‍ കേരള ജനത കാത്തിരിക്കുകയാണെന്നും പി.എസ്.സിയെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റുന്ന സര്‍ക്കാറിനെതിരെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവസമൂഹം വിധിയെഴുതുമെന്നും മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും കട്ടിപ്പാറ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.കെ. അബൂബക്കര്‍കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാരിസ് അമ്പായത്തോട്, അബ്ദുസ്സലാം കോളിക്കല്‍, ഇബ്രാഹിം ഈറക്കല്‍, മുഹമ്മദ് ഷാഹിം ഹാജി, റാഷിദ് സബാന്‍, കെ.സി. ബഷീര്‍, എന്‍.പി. കുഞ്ഞാലി, അഷ്‌റഫ് പൂലോട്, സി.പി. അബ്ദുള്ള, ഷാഫി സക്കരിയ, സലീം മലയില്‍, കെ.വി. അബ്ദുല്‍ അസീസ്, അസ്ലം കട്ടിപ്പാറ, നൗഷാദ് ആറ്റുസ്ഥലം, ഷമീര്‍ മോയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 
Previous Post Next Post
3/TECH/col-right