കൊടുവള്ളി: കൊടുവള്ളി ടൗണിൽ കളവും,മോഷണശ്രമങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും സി.സി.ടി.വി നിരീക്ഷണത്തിൽ കൊണ്ടുവരുന്നതിന് MLA, മുനിസിപാലിറ്റി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് KERALA TEXTILES & GARMENTS DEALERS WELFARE ASSOCIATION(KTGDWA) ആവശ്യപെട്ടു.
കഴിഞ്ഞ ദിവസം വി.വി.രാജീവ്ൻ്റ കട കുത്തി തുറന്ന് കളവ് നടത്തിയവരെ ഉടൻ കണ്ടത്തണമെന്നും, മോഷണം നടക്കുന്നതിലൂടെ മുഴുവൻ സമ്പാദ്യവും നഷ്ടപെട്ട ചെറുകിട കച്ചവടക്കാർക്ക് പിടിച്ചു നില്ക്കാൻ അടിയന്തിര സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപെട്ടു.
അടിയന്തര യോഗത്തിൽ ഷിഹാബ് നോവ, ബുജൈർ ബട്ടൻസ്, മുഹമ്മദ് അൻസാരി, ജംഷീർ താജ്, സിറാജ് താജ് തുടങ്ങിയവർ പങ്കെടുത്തു
Tags:
KODUVALLY