ഡോ. ഫൗസിയ ഷെർഷാദിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് പി വി ഇസ്മായിൽ, ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരി, ട്രഷറർ കെ വി ഇസ്മായിൽ, സെക്രട്ടറി റഹ്ദാദ് മൂഴിക്കര, ഗാനം രചയിതാവ് നജീബ് തച്ചംപൊയിൽ, ഇഞ്ചിനീയർ അബൂബക്കർ, വാഷിംഗ്ടൺ ഡിസിയിൽ വേൾഡ് ബേങ്ക് കൺസൾട്ടന്റായ സുഹൈൽ ഷെർഷാദ് എന്നിവർ പങ്കെടുത്തു.
നജീബ് തച്ചംപൊയിൽ രചനയും ഇഖ്ബാൽ കണ്ണൂർ സംഗീത സംവിധാനവും ടി എൻ എ ഖാദർ ഏകോപനവും നിർവ്വഹിച്ച അനുസ്മരണ ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായിക ഫാത്തിമ ഫിദയാണ്. ലോജിക് മീഡിയയാണ് അണിയറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
0 Comments