എളേറ്റിൽ:ആരാമ്പ്രം- കാഞ്ഞിരമുക്ക് റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ SDPl പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പന്നൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ ധർണ്ണയോടെ സമര പരിപാടികൾക്ക് തുടക്കമാവും. മണ്ഡലം പ്രസിഡൻറ് പി ടി അഹമ്മദ് ഉദ്ഘാടനം ചെയ്യും.
പുത്തലത്ത് പറമ്പ് മുതൽ കാഞ്ഞിരമുക്ക് വരെയുള്ള റോഡ് പ്രവർത്തിയാണ് മാസങ്ങളായി ഇഴഞ്ഞ് നീങ്ങുന്നത്.നിലവിലെ റോഡ് ഉഴുത് മാറ്റിയിട്ട് ഒന്നര മാസം പിന്നിട്ടിരിക്കുകയാണ്.
റോഡിനിരുവശങ്ങളിലുമായി ചില കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള താമസം മൂലമാണ് നിർമാണ പ്രവർത്തി വൈകുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് മുമ്പ് തിടുക്കപ്പെട്ട് നിലവിലെ റോഡ്
വെട്ടിപ്പൊളിച്ച് ഗതാഗതം സ്തംഭിപ്പിച്ചതിൽ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.
കരാറുകാരുടെ ഭാഗത്ത് നിന്നും മെല്ലെപ്പോക്ക് സമീപനമാണ് കാണുന്നതെന്നും ആക്ഷേപമുണ്ട്.
വിദ്യാർത്ഥികൾ, രോഗികളെയും വഹിച്ച് കൊണ്ടുള്ള ആംബുലൻസുകൾ, കോവിഡ് കാലമായതിനാൽ ചെറിയ വാഹനങ്ങളെ ആശ്രയിച്ച് സഞ്ചരിക്കുന്നവർ തുടങ്ങി എല്ലാവർക്കും ശാപമായി മാറിയിരിക്കുകയാണ് ഇത് വഴിയുള്ള ഗതാഗതം.
പ്രശ്നത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്നും മറ്റ് രാഷ്ടീയ പാർട്ടികൾ മൗനം വെടിഞ്ഞ് രംഗത്തിറങ്ങണമെന്നും SDPI ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ച നടക്കുന്ന ധർണ്ണ ഒരു സൂചന മാത്രമാണെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യo തടയുന്ന നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും SDPI കിഴക്കോത്ത് പഞ്ചായത്ത് ഭാരവാഹികളായ
പ്രസിഡൻറ് കൊന്തളത്ത് റസാഖ്, സിക്രട്ടറി മോൻടി അബൂബക്കർ, മുഹമ്മദ് പട്ടേരിക്കണ്ടി, പി കെ അബൂബക്കർ എന്നിവർ പറഞ്ഞു.
0 Comments