Trending

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമിയുടെ ഏഴ് കുട്ടികൾക്ക് യോഗ്യത.

തിരുവമ്പാടി: ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമിയുടെ ഏഴ് കുട്ടികൾ യോഗ്യത നേടി.  ഫെബ്രുവരി 6,7,8 തീയതികളിൽ ആസാമിലെ ഗോഹത്തിയിൽ വച്ചു നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമിയുടെ ഈ താരങ്ങൾ കേരളത്തെ പ്രതിനിധീകരിക്കും. കൂടാതെ അക്കാദമിയുടെ ഒരു താരം ഭോപ്പാലിൽ വച്ചു നടക്കുന്ന ഫെഡറേഷൻ കപ്പിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

ഈ കോവിഡ് കാലഹട്ടത്തിലും യാതൊരു മുടക്കവും കൂടാതെ തുടക്കത്തിൽ ഓൺലൈനായും ഇളവുകൾ ലഭിച്ചപ്പോൾ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു പുല്ലൂരാംപാറ ഹൈസ്‌കൂൾ ഗ്രൗണ്ടിലും പരിശീലനം നടത്തി. ചീഫ് കോച്ച് ടോമി ചെറിയാന്റെയും സഹപരിശീലകരുടെയും കുട്ടികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ്  കുട്ടികൾ യോഗ്യത നേടിയത്.
Previous Post Next Post
3/TECH/col-right