Trending

റോഡ് സൈഡിലെ മാലിന്യം; പഞ്ചായത്തധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം.

പൂനൂർ: പൂനൂർ ടൗണിൽ സ്ഥാപിച്ച മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽനിന്ന് 
ഉണ്ണികുളം
പഞ്ചായത്ത്  അധികൃതർ 
മാലിന്യം ശേഖരിച്ച്
സംസ്കരിക്കാത്തതിൽ
നാട്ടുകാരും വ്യാപാരികളും പ്രതിഷേധത്തിൽ.
പൂനൂർ കാന്തപുരം റോഡിൽ
വ്യാപാരഭവന് സമീപം മാലിന്യ
നിക്ഷേപ ബോക്സിൽ നിന്നും
നിറഞ്ഞു   ചുറ്റുപാടിൽ വ്യാപിച്ചുകിടക്കുന്ന  മാലിന്യം ഇന്നലെ  മഴ വെള്ളത്തിൽ ഒലിച്ചു റോഡിൽ പരന്നു കിടന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

പഞ്ചായത്തധികൃതർ
കൃത്യമായി മാലിന്യസംസ്കരണത്തിന് പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന് 
 വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് പ്രസിഡണ്ട് താര അബ്ദുറഹ്മാൻ ഹാജിയുടെ
നേതൃത്വത്തിൽ നടന്ന
 പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു .

പൂനൂർ ടൗണിൽ
സംവിധാനിച്ച
പത്തോളം  മാലിന്യ നിക്ഷേപ 
പോയിൻറ്കളും മാലിന്യ കൂമ്പാരമായി കിടക്കുന്ന അവസ്ഥയിലാണുള്ളത്.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉണ്ണികുളം പഞ്ചായത്തിലെ വിവിധ അങ്ങാടികളിലും റോഡിൻറെ  വശങ്ങളിലുമായി അമ്പതോളം  മാലിന്യനിക്ഷേപ പോയിൻറ് കൾ 'ക്ലീൻ ഉണ്ണികുളം, ഗ്രീൻ ഉണ്ണികുളം' പദ്ധതിയുടെ ഭാഗമായി സംവിധാനിച്ചി രുന്നു.

കൃത്യതയോടെ മാലിന്യ ശേഖരണം നടത്തി സംസ്കരിക്കുന്നതിന് സംവിധാന മൊരുക്കാത്തത് കാരണം 
വലിയ  ഫണ്ട്  ചിലവഴിച്ച് തുടക്കംകുറിച്ച  പദ്ധതി അങ്ങാടികളിലും  റോഡുകളിലും  മാലിന്യം നിറയുന്നതിനും , കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും
തടസ്സമാകുന്നതിനും കാരണമായിരിക്കുകയാണ്.

ചിലയിടങ്ങളിൽ മാലിന്യത്തിൽനിന്ന് ദുർഗന്ധം
ഉയർന്നു വരുന്നുണ്ടെന്ന ആക്ഷേപ വുമുണ്ട് .
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 
 മാലിന്യസംസ്കരണ
 കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതോടെ മാത്രമാണ്
കൃത്യതയോടെയുള്ള മാലിന്യശേഖരണവും സംസ്കരണവും സാധ്യമാവുക.

പുതിയ പഞ്ചായത്ത് ഭരണസമിതി യുടെ ഭാഗത്തുനിന്ന് ഇത്തരം അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കുന്നതിന്  നടപടിയുണ്ടാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.


Previous Post Next Post
3/TECH/col-right