താമരശേരി :ഓൺലൈൻ, ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഡ് കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്) ജനറൽബോഡി യോഗം "അക്വൈന്റ്"നടന്നു.
കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സത്താർ പുറായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അംഗങ്ങൾക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർ രാജേഷ് എം.പി നിർവ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ മുഖ്യാതിഥിയായി.
വ്യാപാരി വ്യവസായി ഏകോപന സമിതി താമശ്ശേരി യുണിറ്റ് സെക്രട്ടറി റെജി ജോസഫ്, ഒമാക്ക് ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, ട്രഷറർ ജോൺസൺ,
വൈസ് പ്രസിഡന്റ് റഊഫ് എളേറ്റിൽ, ഹുനൈസ്, ജി.കെ കൂടരഞ്ഞി, സിദ്ദീഖ് പന്നൂര്, അബ്ദുൾ മജീദ് കെ.കെ, അബീഷ്, ഹബീബി ബഷീർ പി.ജെ, അജ്നാസ് കട്ടാങ്ങൽ, സിബഗത്തുള്ള, റമീൽ മാവൂർ എന്നിവർ പ്രസംഗിച്ചു.
ഓൺലൈൻ മാധ്യമ പ്രവർത്തന രീതികളും നിയമവശങ്ങളും എന്ന വിഷയത്തിൽ
കാലിക്കറ്റ് ബാർ കൗൺസിൽ അംഗം അഡ്വ. നിജിഷ് ടി.പി
ക്ലാസ്സ് എടുത്തു.
115 ൽ അധികം അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡിയിൽ കൂപ്പൺ നറുക്കെടുപ്പിലൂടെ മുഹമ്മദ് റാഫി, അമൃതേഷ് എന്നിവർക്കും യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സമ്മാനങ്ങൾ നൽകി.
ദിയ ഗോൾഡ് താമരശ്ശേരി, 4 അസ് ബേക്ക്സ് &റസ്സ്റ്റോറൻ്റ് തിരുവമ്പാടി, അൻസാരി സിൽക്സ് കൊടുവള്ളി എന്നിവർ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.