അത്താണിയുടെ ധനശേഖരണാർത്ഥം നടത്തിയ ബിരിയാണി വിരുന്നിൽ പങ്കെടുത്തത് നാല്പതിനായിരം പേർ. കോവിഡ് കാലത്ത് സാമ്പത്തികപ്രയാസത്താൽ വ്യത്യസ്തമായ രീതിയിലൂടെ ധനശേഖരണം നടത്തുക എന്ന ആശയമാണ് ബിരിയാണി വിരുന്ന് ആയത്. ജില്ലയിലെ സന്നദ്ധ സംഘടനകളും വിദ്യാർത്ഥികൂട്ടായ്മകളും ക്ലബ്ബുകളും ബിരിയാണി വിരുന്നിനു പിന്തുണയുമായി എത്തിയതോടെ അത്താണി ബിരിയാണി വിരുന്ന് നാടിന്റെ വിരുന്നായി മാറി.
പാലിയേറ്റീവ് കെയർ, ടെസ്റ്റിട്യൂട് ഹോം, ഡയാലിസിസ് സെന്റർ തുടങ്ങി അനേകം സേവനങ്ങൾ നൽകി വരുന്നതിലൂടെ അത്താണിയുടെ പ്രതിമാസ ചിലവ് പതിമൂന്ന് ലക്ഷത്തോളം രൂപയാണ്. പൂർണമായും ജനപങ്കാളിത്തത്തിൽ മുന്നോട്ട് പോകുന്ന അത്താണിക്ക് തണലായി മാറുകയായിരുന്നു നാട്. ഒരു നേരത്തെ ഭക്ഷണം അത്താണിക്ക് കൂടെ എന്ന് മാത്രമല്ല ബിരിയാണി ഒരുക്കാനും വിതരണം ചെയ്യുവാനും നാനാഭാഗങ്ങളിൽ നിന്നും ആളുകൾ മത്സരിച്ചെത്തി.
നാടിന്റെ ഐക്യവും ഒരുമയും വിളിച്ചോതുന്നതായ് മാറിയ അത്താണി ബിരിയാണി വിരുന്നിൽ പ്രതീക്ഷിച്ചതിനേക്കാൾ വൻ വർദ്ധനവ് ആണ് ഓർഡറിൽ ഉണ്ടായതെന്ന് സംഘാടകർ അറിയിച്ചു.
Tags:
NARIKKUNI