Trending

പി.സി നാസർ വിടവാങ്ങിയതിലൂടെ പാവങ്ങളുടെ തോഴനെ നഷ്ടപ്പെട്ടു: സൈനുൽ ആബിദീൻ തങ്ങൾ

താമരശ്ശേരി: അശരണരുടെയും ആലംഭ ഹീനരുടെയും  തോഴനെയാണ് പി.സി നാസറിൻ്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ സൈനുൽ ആബിദീൻ തങ്ങൾ പറഞ്ഞു.

ജീവ കാരുണ്യ സനദ്ധ സേവന രംഗത്ത് മാതൃകാ ജീവിതം നയിച്ച് അകാലത്തിൽ വിട പറഞ്ഞ പി.സി നാസറിൻ്റെ അനുസ്മരണ ഗാനം പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹ ജീവി സ്നേഹത്തിൻ്റെ അടയാളപ്പെടുത്തൽ കുട്ടിക്കാലം തൊട്ടേയുള്ള പി.സി.യുടെ ജീവിതം പഠിച്ചാൽ കാണാൻ കഴിയുമെന്നും മുസ്ലിം ലീഗിനെയും ചന്ദ്രിക പത്രത്തെയും ജീവനുതുല്ല്യം സ്നേഹിച്ചതും തങ്ങൾ എടുത്തു പറഞ്ഞു.

എഴുത്തുകാരനും ഗാനരചയിതാവുമായ നജീബ് തച്ചoപൊയിൽ ദൃശ്യ ആവിഷ്കാരത്തോടെയാണ് നിർമ്മിച്ചത്. താമരശ്ശേരി മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ പി.ടി ബാപ്പു ഏറ്റുവാങ്ങി.

എ.കെ. അബ്ബാസ്, അഷ്റഫ് കോരങ്ങാട്, എ.കെ അസീസ്, കുടുക്കിൽ മൂസ, പി.സി ഇസ്മയിൽ, നദീറലി, കഞ്ഞിമുഹമ്മദ് കരാടി, ബിച്ചി അവേലം തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right