Trending

ബിരിയാണി ചലഞ്ച്: സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു.

പന്നിക്കോട്ടൂർ: ബിസി അബ്ദുൽ സലാമിൻ്റെ വൃക്ക മാറ്റി വെക്കുന്നതിനുള്ള പണം സ്വരൂപിക്കാൻ ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നതിനായി  രൂപീകരിച്ചിരുന്ന സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു.വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും ലഭ്യമായ തുകയും ചികിത്സാ സഹായ സമിതിയെ ഏൽപ്പിച്ചു. സന്നദ്ധ സേവനത്തിൽ പങ്കാളിത്തം വഹിച്ച മുപ്പതോളം വളണ്ടിയർ, പാചക, പന്തൽ ടീമുകളെ സർട്ടിഫിക്കറ്റ് നൽകി അനുമോദിക്കുകയും ചെയ്തു.

 പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ എൻ കെ അബ്ദുസ്സലാം അധ്യക്ഷനായി. നാസർ ചാലിൽ ഉദ്ഘാടനം ചെയ്തു. എൻ കെ മുഹമ്മദ് മുസ്ല്യാർ റിപ്പോർട്ടും ബി സി ഷമീർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഷാഹിദ് എളേറ്റിൽ, ബി സി മജീദ്, പി ടി അഷ്റഫ്, ബി സി സിറാജ്, ഇ സജീവൻ, കെ കെ സക്കരിയ, പി സി ശംസീറലി, കെ സി ശംസുദ്ദീൻ, ടി കെ ഷരീഫ്, ഇബ്രാഹിം സഖാഫി എന്നിവർ സംസാരിച്ചു.


Previous Post Next Post
3/TECH/col-right