Trending

അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഹിബ ഷെറിൻ

പയ്യോളി: അറബിക് കാലിഗ്രഫിയിൽ മികവ് തെളിയിച്ച് വിസ്മയം തീർത്തിരിക്കുകയാണ് പയ്യോളി തച്ചൻ കുന്നിലെ സോഫിയ - ഷമീർ ദമ്പതികളുടെ മകൾ  ഹിബ ഷെറിൻ. പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻററിയിൽ നിന്ന് പത്താംതരം പാസായ ഹിബ ഷെറിൻ ഇപ്പോൾ പയ്യോളി അങ്ങാടിയിലെ ബാഫഖി തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

രണ്ടാം ഭാഷയായി അറബി തെരഞ്ഞെടുത്ത ഹിബ സ്വയം പ്രയത്നത്തിലൂടെയാണ്  കാലിഗ്രഫിയിൽ പ്രാവീണ്യം നേടിയത്. ഇപ്പോൾ ധാരാളം ആളുകളാണ്  കാലിഗ്രഫി ചെയ്യുന്നതിനും ക്യാൻവാസുകളിലും ഗ്ലാസുകളിലും പകർത്തി വീടുകളിൽ അലങ്കരിക്കുന്നതിന് ഹിബയെ സമീപിക്കുന്നത്.

അൽബിർ പ്രീ സ്കൂൾ അധ്യാപികയായ മാതാവ് സോഫിയ നൽകുന്ന പ്രോത്സാഹനത്തിലാണ് മികവുകൾ കൈവരിച്ചതെന്ന് ഹിബ പറയുന്നു. പിതാവ് ഷമീർ ഓട്ടോ ഡ്രൈവറാണ്.
Previous Post Next Post
3/TECH/col-right