Trending

കത്തറമ്മലില്‍ യുവാവിനെ അക്രമിച്ചു .

കത്തറമ്മല്‍ : കത്തറമ്മലില്‍ യുവാവിനെ ഇരുട്ടിന്‍റ മറവില്‍ അക്രമിച്ചു.വടിവാളു കൊണ്ട് വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌  കത്തറമ്മല്‍ വാര്‍ഡില്‍ (4) വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിന്‍റ സഹോദരനായ ശരീഫിനാണ് വീട്ടിലേക്ക് പോകും വഴി വെട്ടേറ്റത്.രാത്രി ഒമ്പതരയോടെയാണ് മുഖം മൂടി അണിഞ്ഞവര്‍ ആക്രമം നടത്തിയതെന്നാണ് അറിയുന്നത്.ആക്രമി സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നു.

തലയ്ക്  രണ്ട് വെട്ടുകള്‍ ഏറ്റിട്ടുണ്ട്.കാല്‍മുട്ടിന് കമ്പിപ്പാര കൊണ്ട് അടിയേറ്റിട്ടുമുണ്ട്.രാഷ്ട്രീയ ആക്രമണമാണോ എന്നുള്ളത് പരിശോധിച്ച് വരികയാണ്.

യുഡിഎഫി ന്‍റ വിജയാഘോഷം ഇന്നലെ  കത്തറമ്മല്‍ അങ്ങാടിയിലൂടെ കടന്നു പോയിരുന്നു.പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Previous Post Next Post
3/TECH/col-right