Trending

മോയിൻകുട്ടി അണികൾക്ക് ആത്മധൈര്യം നൽകിയ നേതാവ്: ഉമ്മർ മാസ്റ്റർ.

താമരശ്ശേരി: പ്രതിസന്ധി ഘട്ടങ്ങളിലും സങ്കീർണ്ണ മേഖലകളിലും അണികൾക്ക് ആത്മധൈര്യവും വെല്ലുവിളികളെ അതിജയിച്ച് മുന്നോട്ട് നീങ്ങാനുള്ള കരുത്തും പകർന്നു നൽകിയ നേതാവായിരുന്നു അന്തരിച്ച സി.മോയിൻ കുട്ടി സാഹിബെന്ന് മുൻ എം.എൽ.എ വി.എം.ഉമ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു.നീതിക്ക് വേണ്ടി ശബ്ദിക്കുന്നതിൽ പ്രതിയോഗിയുടെ സ്ഥാനവും വലിപ്പവും അദ്ദേഹത്തെ പിറകോട്ട് നയിച്ചിട്ടില്ല.ഇറങ്ങി തിരിച്ച വീഥിയിൽ കാലുറച്ച് നിന്ന് നേടുന്നത് വരേ പോരാടാൻ അദ്ദേഹത്തിനുണ്ടായിരുന്ന ചങ്കുറപ്പ് അനുപമമായിരുന്നു ഉമ്മർ മാസ്റ്റർ പറഞ്ഞു. കൂടത്തായിൽ ഇസ്ലാമിക് ദഅ' വാ സെന്റർ നടത്തിയ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ഡി.സി.ചെയർമാൻ എ.കെ.കാതിരി ഹാജി അധ്യക്ഷത വഹിച്ചു.നാസർ ഫൈസി കൂടത്തായി, എം.പി.എം.ബാവ ജീറാനി, പി.പി.കുഞ്ഞായിൻ ഹാജി, യു.കെ.ഹുസൈൻ ഓമശ്ശേരി, വി.കെ.ഇമ്പിച്ചി മോയി, അബു മൗലവി അമ്പലക്കണ്ടി, ബഷീർ ഹാജി കരീറ്റിപ്പറമ്പ്, ഹക്കീം ബാഖവി പൂനൂർ,  എ.കെ.ഹംസ, സി.കെ.ആലിക്കുട്ടി, പി.പി.കോയക്കുട്ടി മാസ്റ്റർ, എം.ടി.മുഹമ്മദ് മാസ്റ്റർ, പി.ടി.ഷൗക്കത്തലി മുസ്ല്യാർ സി.കെ.കുട്ടി ഹസ്സൻ ഹാജി, ഗഫൂർ കൂടത്തായി, കെ.എം.ആലിക്കുട്ടി ഹാജി, ഒ.പി.മുഹമ്മദ്, അൻവർ പുറായിൽ, ബാവ ഹാജി, സി.കെ.മുഹമ്മദ് സിറാജ്,സത്താർ പുറായിൽ, നിസാർ എ.കെ. പ്രസംഗിച്ചു.

മുജീബ്കൂളിക്കുന്ന് സ്വാഗതവും മുനീർ കൂടത്തായി നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right