എളേറ്റിൽ: എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ വിങ്ങിന് എളേറ്റിൽ ക്ലസ്റ്റർ കമ്മിറ്റി നൽകിയ അണുനശീകരണ യന്ത്രം അബ്ദുറസാഖ് ബുസ്താനിയിൽ നിന്നും വിഖായ ആക്ടീവ് വിങ് കൺവീനർ കെ.സി ശംസുദ്ധീനും,അബ്ദുൽ ഖാദർ തറോലും ചേർന്ന് ഏറ്റുവാങ്ങി.
എസ്.വൈ.എസ് കൊടുവള്ളി മണ്ഡലം ജനറൽസെക്രട്ടറി എ.ടി മുഹമ്മദ് മാസ്റ്റർ, ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി നവാസ് ചോലയിൽ, കെ.കെ ഇബ്രാഹിം മുസ്ലിയാർ, ട്രന്റ് കൺവീനർ പി.സി അഷ്റഫ് മാസ്റ്റ്ർ, മാളിയേക്കൽ മുഹമ്മദ്
ഹാജി, മുജീബ് ചളിക്കോട് തുടങ്ങിയവർ സംബന്ധിച്ചു.
Tags:
ELETTIL NEWS