കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കാരുണ്യതീരം സ്പെഷ്യൽ സ്കൂളിന് വേണ്ടി നിർമിച്ച ക്യാമ്പസ് റോഡ് നവംബർ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത് കാരുണ്യതീരത്തിന് സമർപ്പിച്ചു.
വാർഡ് മെമ്പർ ശ്രീ. കെ. ടി രിഫായത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. നിധീഷ് കല്ലുള്ളതോട് മുഖ്യാഥിതിയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി. മദാരി ജുബൈരിയ, ശ്രീ. പി.സി തോമസ്, ശ്രീമതി. ബേബി ബാബു, ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീ. ഹക്കീം പൂവക്കോത്ത്, ജനറൽ സെക്രട്ടറി ശ്രീ. സികെഎ ഷമീർ ബാവ, വാർഡ് വികസന സമിതി കൺവീനർ ശ്രീ. ചന്ദ്രൻ വേണാടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് ഈ വർഷം പൂർത്തീകരിച്ച കോൺക്രീറ്റ് റോഡാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കാരുണ്യതീരം സന്ദർശിച്ചപ്പോൾ ക്യാമ്പസ് റോഡിന്റെ ശോചനീയാവസ്ഥ കണ്ട് മനസ്സിലാക്കുകയും ശേഷം പഞ്ചായത്ത് ഫണ്ട് വകയിരുത്തുകയുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, വാർഡ് മെമ്പർ കെ. ടി രിഫായത്ത് എന്നിവരുടെ നേതൃത്വത്തിൽ ഭരണ സമിതി ഒന്നടങ്കം പ്രസ്തുത ആവശ്യത്തിനായി നിലകൊള്ളുകയായിരുന്നു.
Tags:
POONOOR