Trending

സംസ്ഥാനത്തെ ആദ്യ ഔട്ട്‌ഡോര്‍ എസ്‌കലേറ്റര്‍ നടപ്പാലം കോഴിക്കോട് യാഥാര്‍ഥ്യമായി.

കോഴിക്കോട്:സംസ്ഥാനത്തെ ആദ്യ ഔട്ട്ഡോര്‍ എസ്‌കലേറ്റര്‍ നടപ്പാലം  കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിച്ചു. കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തണ് നടപ്പാലം നിര്‍മിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.35 കോടി രൂപ ചിലവിട്ടായിരുന്നു എസ്‌കലേറ്റര്‍ കം എലിവേറ്റര്‍ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. കേന്ദ്ര നഗര കാര്യമന്ത്രി ഹര്‍ദീപ് സിംഗ് പുരി ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

നഗരത്തിലെ ഏറ്റവും തിരക്കുള്ള പുതിയ ബസ്സ്റ്റാന്റിനും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും ഇടയിലായാണ് പാലം നിര്‍മിച്ചത്. പാലത്തിന് മൂന്ന് മീറ്റര്‍ വീതിയും 25.37 മീറ്റര്‍ നീളവുമുണ്ട്.

ഒരേസമയം 13 പേര്‍ക്ക് ലിഫ്റ്റിലും മണിക്കൂറില്‍ 11,700 പേര്‍ക്ക് എസ്‌കലേറ്ററിലും കയറാം. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.
Previous Post Next Post
3/TECH/col-right