Trending

പിണറായി ശരിയാക്കിയത് അഴിമതിയുടെ പാത:എം.എ റസാഖ് മാസ്റ്റർ

എളേറ്റിൽ: കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ അഴിമതിയുടെയും കള്ളക്കടത്തിന്റെയും മാഫിയകൾക്ക് വഴിയെരുക്കുന്ന  വേലയാണ് കേന്ദ്ര സർക്കാരും കേരളത്തിലെ ഇടത് സർക്കാറും ചെയ്തതെന്ന് എം.എ. റസാഖ് മാസ്റ്റർ കുറ്റപ്പെടുത്തി.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ സംഘടിപ്പിച്ച ജനകീയ വിചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനദ്രോഹ സർക്കാരുകളെ പുറത്താക്കാൻ ജനം അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പരിപാടിയിൽ യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന് അദ്ധ്യക്ഷനായി.  യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസുഫ് പടനിലം മുഖ്യ പ്രഭാഷണം ന ടത്തി.  പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം.എ ഗഫൂർ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസയിൻ മാസ്റ്റർ.കെ.കെ.ജബ്ബാർ മാസ്റ്റർ,   മണ്ഡലം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ മുജീബ് ചളിക്കോട്, സെക്രട്ടറി അർഷദ് കിഴക്കോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ.സി അബ്ദുറഹിമാൻ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഫസൽ ആവിലോറ, റസാഖ് മലയിൽ, സുബൈർ കുച്ചരിമുക്ക്, മുജീബ് ആവിലോറ, വിപി അഷ്റഫ് ,സൈനുദ്ധീൻ തഴേച്ചാൽ, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് മിസ് ബഹ് കൈവേലി മുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right