എളേറ്റിൽ ജി.എം.യു.പി. സ്കൂൾ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു.ഒന്നിച്ചെഴുതാം - പുതിയ കേരളം എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ കൊടുവള്ളി ബി.ആർ.സി. ട്രൈയിനർ ഷൈജ ടീച്ചർ വിഷയാവതരണം നടത്തി.
ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫിദൽ വി കെ മോഡറേറ്റർ ആയിരുന്നു.കേരളം -ചരിത്രത്തിൻ്റെ നാൾവഴികളിലൂടെ , ഞാൻ അഭിമാനിക്കുന്നു - എൻ്റെ നാടിൻ്റെ കലാ സാഹിത്യ സാംസ്കാരിക പൈതൃകങ്ങളിൽ, അതിജീവനത്തിൻ്റെ കരുത്ത് ; പ്രളയത്തിനും മഹാമാരിക്കുമപ്പുറം, മുന്നറിവിൻ്റെ പ്രതിരോധം തീർത്ത് പ്രതീക്ഷയുടെ വഴി നടക്കാം എന്നീ ഉപ വിഷയങ്ങളെ അധികരിച്ചുകൊണ്ട് യഥാക്രമം വിദ്യാർഥികളായ അഞ്ജന ദിനിൽ, ഹൈഫ ഫാത്തിമ, ഇഷ ഫാത്തിമ, ആദിൽ സൽവാൻ എന്നിവർ സംസാരിച്ചു.
മലയാളം ക്ലബ്ബ് കൺവീനർ ശ്രീമതി ധന്യ വി ആർ സ്വാഗതവും ശ്രീമതി ടി പി സിജില നന്ദിയും പറഞ്ഞു.