Latest

6/recent/ticker-posts

Header Ads Widget

ഫസ്റ്റ് കെയർ മെഡിക്കൽസ് കാരുണ്യതീരത്തിന് മെഡിക്കൽ ഉപകരണം വിതരണം ചെയ്തു

പൂനുരിൽ പ്രവർത്തനമാരംഭിച്ച ഫസ്റ്റ് കെയർ മെഡിക്കൽസിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കാരുണ്യതീരത്തിന് മെഡിക്കൽ ഉപകരണം കൈമാറി.ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ കെ.പി.സക്കീന, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.സാജിത എന്നിവർ ചേർന്ന് ഫസ്റ്റ് കെയർ പ്രൊപ്രൈറ്റർ എ.അബ്ദുൽ റഷീദിൽ നിന്ന് ഏറ്റു വാങ്ങി.

 
ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഹക്കീം പുവ്വക്കോത്ത്, ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ, വൈസ് പ്രസിഡണ്ട് ലത്തീഫ് കിനാലൂർ, സെക്രട്ടറി  എ. മുഹമദ് സ്വാലിഹ്, ഡിസാസ്റ്റർ മാനേജ്മൻറ് ടീം കേരള ചെയർമാൻ കെ. അബ്ദുൽ മജീദ്, ഇവൻറ് കോർഡിനേറ്റർ ടി.എം. അബ്ദുൽ ഹക്കീം  തുടങ്ങിയവർ സംബന്ധിച്ചു. 
 
ഫസ്റ്റ് കെയർ മെഡിക്കൽസിൻ്റെ ഇത്തരം പ്രവർത്തനങ്ങൾ തീർത്തും മാതൃകാപരമാണെന്ന് ഹെൽത്ത്കെയർ ഫൗണ്ടേഷൻ ജനറൽ മീറ്റിംഗിൽ അഭിപ്രായമുയർന്നു.

Post a Comment

0 Comments