Trending

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ കൊയ്ത്തുൽസവം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം തരം വിദ്യാർഥിനിയും സീഡ് ക്ലബ്ബ് അംഗവും സ്റ്റുഡൻ്റ് പോലീസ് കാഡറ്റുമായ കെ പി ഹരിത വീട്ടിൽ തയ്യാറാക്കിയ കരനെല്ലിൻ്റെ കൊയ്ത്ത് ഉൽസവം സംഘടിപ്പിച്ചു. കോവിഡ് കാലമായതിനാൽ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നതിൻ്റെ ഭാഗമായാണ് ഹരിത തെങ്ങിൻ തോപ്പിൽ നെല്ല് കൃഷി ചെയ്തത്.

ആവശ്യമായ നെൽവിത്ത് ഉണ്ണികുളം കൃഷിഭവനിൽ നിന്ന് സ്വീകരിച്ചതായിരുന്നു.
കൊയ്ത്ത് ഉൽസവം ഉണ്ണികുളം കൃഷി ഓഫീസർ എം കെ ശ്രീവിദ്യ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ടി എം മജീദ് അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ, കെ പി ദാമോദരൻ നമ്പൂതിരി, സി കെ മുഹമ്മദ് ബഷീർ, എ പി ജാഫർ സാദിഖ്, എം കെ അബ്ദുൽ കരീം, കെ അബ്ദുൽ ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും കെ പി ഹരിത നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right