നരിക്കുനി:എൻജിനീയറിങ് ബിരുദധാരികളായ അഞ്ചു യുവാക്കൾ ചേർന്നൊരുക്കിയ മഞ്ഞൾകൃഷി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി. നരിക്കുനി പന്നിക്കോട്ടൂരിന് സമീപത്തുകാരായ റാസി,റിഷാദ്, സർബാസ്, ഡാനിഷ്,അനീസ് എന്നീ ബി.ടെക് ബിരുദധാരികളാണ് പന്നിക്കോട്ടൂരിലെ രണ്ട് ഏക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ആരംഭിച്ചത്.മഞ്ഞളിന്റെ ഔഷധ ഗുണങ്ങളാണ് ഇവരെ മഞ്ഞൾ കൃഷിയിലേക്ക് നയിച്ചത്.
കർഷകനായ കെ.കെ.മുഹമ്മദും.നരിക്കുനി കൃഷി ഓഫീസർ ദാന മുനീറും പിന്തുണയുമായി രംഗത്തുണ്ട്.മുന്തിയ ഇനം വിത്തിനായുള്ള അന്വേഷണം ഇവരെ ഭാരതീയ വിള ഗവേഷണ കേന്ദ്രത്തിലെത്തിക്കുകയും നിന്നും അത്യുല്പാദന ശേഷിയുള്ള "പ്രതിഭ" ഇനത്തിൽപെട്ട മഞ്ഞൾ വിത്തുകൾ വാങ്ങുകയുമായിരുന്നു.
തികച്ചും ജൈവവളങ്ങൾ ഉപയോഗിച്ചാണ് ഇവരുടെ മഞ്ഞൾ കൃഷി.വരുന്ന ഫെബ്രുവരിയോടെ ഇവ വിളവെടുപ്പിന് പാകമാകും.അടുത്ത വർഷം മഞ്ഞൾ കൃഷി കൂടുതൽ വ്യാപകമാക്കാനാണ് ഇവരുടെ തീരുമാനം.
Tags:
NARIKKUNI