പന്നിക്കോട്ടൂർ:കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻ്റെ കാലത്ത് സംസ്ഥാനത്തെ 4 സർക്കാർ ആയുർവ്വേദ ഡിസ്പൻസറികൾ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രികളാക്കി ഉയർത്തുകയും ആവശ്യമായ ജീവനക്കാരുടെ അധിക തസ്തികകൾ സൃഷ്ടിച്ച് തനത് വർഷം തന്നെ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
കഠിന പരിശ്രമത്തിൻ്റെ ഫലമായി നിലവാരമുയർത്തുന്ന 4 എണ്ണത്തിൽ ഉൾപ്പെടുന്നതിന് പന്നിക്കോട്ടൂർ സർക്കാർ ആയുർവ്വേദ ഡിസ്പൻസറിക്ക് ഭാഗ്യമുണ്ടാവുകയും
അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി 20/08/2015 ന് പന്നിക്കോട്ടൂരിൽ നേരിട്ടെത്തി കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയുമുണ്ടായി.
ആശുപത്രിയാക്കുന്നതിന് പ്രയത്നിച്ച അന്നത്തെ സ്ഥലം എം.എൽ.എ. വി.എം.ഉമ്മർ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചു, 25 ലക്ഷം രൂപയുടെ പ്രവൃത്തി ഉദ്ഘാടനം ചടങ്ങിൽ വെച്ച് നിർവഹിക്കുകയും, പ്രസ്തുത ചടങ്ങിൽ മുഖ്യാതിയായി സംബന്ധിച്ച എം.കെ.രാഘവൻ എം.പി പുതിയ കെട്ടിട നിർമ്മാണത്തിലേക്ക് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തു.
പ്രസ്തുത തുകക്കുള്ള കെട്ടിട നിർമ്മാണം ഊരാളുങ്കൽ കൺസ്ട്രക്ഷൻ സൊസൈറ്റി ഏറ്റെടുത്ത് നടത്തുകയും ബാക്കി വന്ന പ്രവൃത്തികൾ വാർഡ് മെമ്പർ നിഷ ചന്ദ്രൻ്റെ ശ്രമഫലമായി
ഗ്രാമ പഞ്ചായത്തിൻ്റെ ഫണ്ടും ഐ.എസ്.എം (ആയുർവ്വേദ വകുപ്പ്) ഫണ്ടും ഉൾപ്പെടുത്തി നിർമ്മാണം പൂർത്തികരിക്കുകയും ചെയ്ത്, കെട്ടിടം ഉപയോഗ യോഗ്യമാക്കിയിരിക്കയാണ്
നാടിൻ്റെ തന്നെ അഭിമാനസ്തംഭമായ ആശുപത്രിയുടെ പുതിയ കിടത്തി ചികിത്സാ കെട്ടിടം ഇന്ന് കാലത്ത് 9 മണിക്ക് എം.കെ രാഘവൻ എം.പി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കാരാട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ. വി.എം.ഉമ്മർ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും.
കോവിഡ് 19 പ്രോട്ടോക്കോൾ പ്രകാരം നിയന്ത്രണങ്ങളോടെ ലളിതമായി നടത്തപ്പെടുന്ന ചടങ്ങിൽ മറ്റു ജനപ്രതിനിധികൾ ആശംസകൾ അറിയിക്കും.
Tags:
NARIKKUNI