ഉണ്ണികുളം:ബാലുശ്ശേരി നിന്ന് വീട്ടിലേക്ക് വരികയായിരുന്ന പ്രസിഡണ്ടിന്റെ സ്കൂട്ടറിൽ കരുമല ക്ഷേത്രത്തിന് സമീപത്തെ വളവിൽ വെച്ച് നേർക്കുനേരെയുള്ള ഇടിയായിരുന്നു. ഇടിച്ചിട്ട് കറുത്ത കാർ നിർത്താതെ പോയി.അപായപ്പെടുത്താൻ ഉള്ള ശ്രമം ആണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.
പരുക്കേറ്റ പ്രസിഡണ്ടിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു, കൈകാലുകൾക്കും തലയ്ക്കും പരിക്കേറ്റു. പുൽ പടർപ്പിലേക്ക് വീണതിനാലാണ് പരിക്ക് ഗുരുതരമാകാത്തിരുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.സ്കൂട്ടർ പൂർണമായും തകർന്നു.
Tags:
POONOOR