പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലോക ഭക്ഷ്യദിനാചരണത്തിൻ്റെ ഭാഗമായി അന്നം തന്നെ ഔഷധം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സീഡ് ക്ലബ്ബ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി എം മജീദ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് കുറുമത്തൂർ ആര്യവൈദ്യശാലയിലെ മെഡിക്കൽ ഓഫീസറും എം എ എം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ഡോ. പി പി അന്ത്രു
വിഷയാവതരണം നിർവ്വഹിച്ചു. കുട്ടികളുടെ വിവിധങ്ങളായ സംശയങ്ങൾക്ക് മറുപടിയും കൊടുത്തു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സീഡ് ക്ലബ്ബ് കോഡിനേറ്റർ രാമാനന്ദ്, സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ്, എസ് ആർ ജി കൺവീനർ എ പി ജാഫർ സാദിഖ്, ഡോ. സി പി ബിന്ദു, ടി പി മുഹമ്മദ് ബഷീർ, എം കെ അബ്ദുൽ കരീം എന്നിവർ ആശംസകൾ നേർന്നു. സി കെ മുഹമ്മദ് ബഷീർ സ്വാഗതവും അഷ്ന മിലൻ നന്ദിയും രേഖപ്പെടുത്തി.
0 Comments