നരിക്കുനി : നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 331 റാങ്ക് നേടിയ മുനീർ ഭരണിപാറയെയും, 1063 റാങ്ക് നേടിയ ജബിൻ ഷരീഫിനെയും നരിക്കുനി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു .
ഭരണിപാറ പൊയിലിൽ മുഹമ്മദ് കോയയുടെ മകനാണ് മുനീർ . എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ് ഉപഹാര സമർപ്പണം നടത്തി.
1063 റാങ്ക് നേടിയ ജബിൻ ഷരീഫിന് എം.എസ്.എഫ് ഹരിത സംസ്ഥാന സെക്രട്ടറി അനഘ നരിക്കുനി ഉപഹാരം സമർപ്പിച്ചു.
പഞ്ചായത്ത് എം.എസ്.എഫ് ജന.സെക്രട്ടറി ഹസീൽ നരിക്കുനി, ട്രഷറർ അസ്‌ലം പന്നിക്കോട്ടൂർ, നിയാസ് നരിക്കുനി, ഫാറൂഖ് നരിക്കുനി, അംജദ് ഭരണിപാറ , നാസർ വട്ടപ്പാറ പൊയിൽ ഹാരിസ് ഭരണിപാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags:
NARIKKUNI