Trending

ഹയർ സെക്കന്ററി പ്രവേശനം: കൊടുവള്ളി,താമരശ്ശേരി സബ്ജില്ലകളിൽ മുന്നൂറിലധികം ഒഴിവുകൾ

എളേറ്റിൽ: അപേക്ഷിച്ച മുഖ്യ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും അപേക്ഷിക്കാനുള്ള പ്ലസ് വൺ സീറ്റ് ഒഴിവുകൾ പ്രസിദ്ധീകരിച്ചു.കൊടുവള്ളി, താമരശ്ശേരി സബ്ജില്ലകളിലെ ഗവർമെന്റ് - എയഡഡ് പതിമൂന്ന് ഹയർ സെക്കന്ററി സ്കൂളുകളിലായി 322 സീറ്റുകൾ അവശേഷിക്കുന്നു. സയൻസ്  142,കെമേഴ്സ് 102, ഹ്യൂമാനിറ്റീസ് 78 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 
 

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിന്നാൽ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കും സപ്ലിമെന്ററി  അപേക്ഷ സമർപ്പിക്കാവുന്നതാണ്.സ്കൂളുകളിലെ ഹെൽപ്പ് ഡസ്കുകുകളടെ സഹായം വിദ്യാത്ഥികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 
 
സബ് ജില്ലയിലെ സ്കൂളുകളുടെ പേര്, ഒഴിവുകളുടെ എണ്ണം സയൻസ്, കെമെഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ക്രമത്തിൽ

കൊടുവള്ളി സബ് ജില്ല: എം.ജെ.എച്ച്.എസ് എളേറ്റിൽ (0, 1,1), ജി.എച്ച്.എസ്.എസ് പന്നൂര് (19, 17, 21 ) ,ജി.എച്ച്.എസ്.എസ് നരിക്കുനി (4, 2,8) ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ (0, 3, 0) ജി.എച്ച്.എസ്.എസ് കരുവംപൊയിൽ (32,8,0 ), സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായ് (0,0, 6) ജി.എച്ച്.എസ്.എസ് കൊടുവള്ളി (10, 22, 6). താമരശ്ശേരി സബ്ജില്ല: ജി.എച്ച് എസ്.എസ് താമരശ്ശേരി (7, 8, 3), ജി.എച്ച്.എസ്.എസ് പുതുപ്പാടി ( 25, 11,21) ,ഹോളി ഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറ ( 29, 0, 11 ), എം.ജി.എം എച്ച്.എസ്.എസ് ഈങ്ങാപ്പുഴ (4, 2, 0), സെന്റ് ജോസഫ് എച്ച്.എസ്.എസ് കോടഞ്ചേരി (7, 12,5) സെന്റ് ജോർജ് എച്ച്.എസ്.എസ്.വേളം കൊട്( 5, 16,0 )
Previous Post Next Post
3/TECH/col-right