Trending

തുരങ്കപാത:പ്രൊജക്ട് ലോഞ്ചിംങ്ങ് മുഖ്യമന്ത്രി നിർവ്വഹിച്ചു.

സംസ്ഥാന ഗവൺമെൻ്റിൻ്റെ 100 ദിന പദ്ധതയിൽ ഉൾപ്പെടുത്തിയ ആനക്കാംപൊയിൽ - കളളാടി മേപ്പാടി തുരങ്ക പാതപ്രൊജക്ട്ലോഞ്ചിംങ്ങ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വിവിധ മന്ത്രിമാരുടെയും MLA മാരുടെയും മതമേലദ്ധ്യക്ഷൻമാരുടെയും വിവിധ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാനിധ്യത്തിൽ ഓൺലൈനായി തിരുവമ്പാടി പഞ്ചായത്ത് ബസ്റ്റാൻ്റിൽ ഒരുക്കിയ സ്റ്റേജിൽ നിർവ്വഹിച്ചു.

രാജ്യത്തെ മൂന്നാമത്തെ തുരങ്ക പാതയായി മാറുന്ന ആനക്കാംപൊയിൽ - കളളാടി മേപ്പാടിതുരങ്കപാതപൂർത്തികരണത്തോടെ മലബാറിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം എഴുതി ചേർക്കപെടുന്നു. ടൂറിസം മേഖലയിലും, വ്യവസായിക മേഖലയിലും, കാർഷിക മേഖലയിലുംവികസനത്തിൻ്റെ രാജപാതയായിഈപദ്ധതിമാറും.കിഫ്‌ബിധനസഹായം ചെയ്യുന്ന ഈ വിപുലമായ പ്രൊജക്ടിൻ്റെ സർവ്വേ,DPRതയ്യാറാക്കൽ,നിർവ്വഹണം, കൈമാറ്റം വരെയുള്ള മുഴുവൻ ചുമതലകളുംനിർവ്വഹിക്കുന്നത് കൊങ്കൻ റെയിൽ കോർപ്പറേഷനാണ്. പദ്ധതിയുടെ നോഡൽ ഏജൻസിയായി കേരളPWDആണ്പ്രവർത്തിക്കുക.

ബഹു.പൊതുമരാമത്തുവകുപ്പ് മന്ത്രി.ജി സുധാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ,എകെശശിന്ദ്രൻ,ശ്രീMVശ്രോയാംസ് കുമാർ MP, MLA മാരായ ശ്രീ ജോർജ്ജ് എം തോമസ്, PTA റഹീം, താമരശ്ശേരി രൂപതബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ബാബു പാറശ്ശേരി, വിവിധകക്ഷിനേതാക്കളായ  കെ രാജീവൻ, ടി വി ബാലൻ, ഡോ.മുഹമ്മദ് അബ്ദുൾ ഹഖ്അൻസാരി, മുക്കം മുഹമ്മദ്, TM ജോസഫ്,ടി.വിശ്വനാഥൻ,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ചാക്കോ,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ്പിടിഅഗസ്റ്റിൻ,എക്സിക്യൂട്ടീവ് എഞ്ചിനിയർ വിനയ രാജ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right