Trending

KSRTC ബോണ്ട് സർവ്വീസിന് സ്വീകരണം നൽകി

  KSRTC ബോണ്ട് സർവ്വീസിന് സ്വീകരണം നൽകി



കോവിഡ്  നിയന്ത്രങ്ങൾക്കിടയിൽ സ്ഥിരയാത്രക്കാർക്ക് സിവിൽ സ്റ്റേഷൻ, കോഴിക്കോട് ഭാഗങ്ങളിലേക്ക്  എളേറ്റിൽ,  നരിക്കുനി പുല്ലാളൂർ എന്നിവിടങ്ങളിലൂടെ  കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട്  ആരംഭിച്ച  KSRTC ബസ് ഓൺ ഡിമാൻഡ് (BOND) സർവ്വീസിന് എളേറ്റിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി  

എളേറ്റിൽ GMUP സ്കൂളിനു മുൻവശം ആരംഭിച്ച Doctors villa ഹോമിയോപതി ക്ലിനിക്കുമായി  സഹകരിച്ച് ആദ്യ യാത്രക്കാർക്കും ജീവനക്കാർക്കും കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ നൽകി സ്വീകരിച്ചു. 



രാവിലെ 8.25 ന് താമരശേരി നിന്നും പുറപ്പെട്ട് 8.40 ന് എളേറ്റിൽ വട്ടോളി വഴി 8.55 ന്  നരിക്കുനിയിലെത്തി പുല്ലാളൂർ കുമാരസ്വാമി വഴി 9.40 ന് സിവിൽ സ്റ്റേഷൻ, 9.47 ന് കോഴിക്കോട് കോർപറേഷൻ ഓഫീസിൽ എത്തും. തിരിച്ച് വൈകുന്നേരം 5 മണിക്ക് കോർപറേഷൻ ഓഫീസിൽ നിന്നും തിരിച്ച് 5 10 YMCA, 6. PM എളേറ്റിൽ, വഴി 6.20ന് താമരശ്ശേരി തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമീകരണം.സ്ഥിര യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പ്രീപെയ്ഡ് ടിക്കറ്റ് സംവിധാനത്തിലാണ്  ഈ സർവീസ് നടക്കുന്നത്. 

 മിലാന ഗോൾഡ് നരിക്കുനി, ക്ലിയർ വിഷൻ താമരശേരി എന്നിവർ പുതിയ സർവീസിനാവശ്യമായ സീറ്റ് കവറുകൾ നൽകി.

എളേറ്റിൽ ടൗണിൽ നടത്തിയ സ്വീകരണ പരിപാടിയിൽ എ.കെ ഷാജഹാൻ, ജാഫർ എ.കെ,റഫീഖ് എ.കെ, സിദ്ധീഖ് പി പി, ഹനീഫ, രേഖ ടീച്ചർ, റഊഫ് കെ പി , സുബൈർ  തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right