എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 2 (ചളിക്കോട്) ലെ 24 വയസ്സുകാരനും, വാർഡ് 4 (വലിയ പറമ്പ്) ലെ 64 വയസ്സുകാരനുമാണ് സമ്പർക്കത്തിലൂടെ ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 67 ആയി. 39 പേർ രോഗമുക്തി നേടി. 28 പേർ നിലവിൽ ചികിത്സയിലാണ്.
പഞ്ചായത്തിലെ രോഗികളുടെ സമ്പർക്ക പട്ടികയിലുള്ളവർക്കുള്ള പരിശോധന 02-10-2020 (വെള്ളിയാഴ്ച) ന് എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുമെന്ന് മെഡിക്കൽ മെഡിക്കൽ ഓഫീസർ ഡോ:ഹൈഫ മൊയ്‌തീൻ അറിയിച്ചു.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ പോസിറ്റീവ് കേസുകൾ വീണ്ടും കൂടുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.
0 Comments