Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 (ഒഴലക്കുന്ന്) ലെ ഒരു കുടുംബത്തിലെ 5
(53 വയസ്സുള്ള പുരുഷൻ,23 വയസ്സുള്ള സ്ത്രീ,16,11,3.5 വയസ്സുള്ള ആൺകുട്ടികൾ), 1 സ്ത്രീ (25 വയസ്സ്),വാർഡ് 18 (ചെറ്റക്കടവ്) ലെ 2 (46 വയസ്സുള്ള പുരുഷൻ,39 വയസ്സുള്ള സ്ത്രീ), വാർഡ് 10 (കിഴക്കോത്ത്) ലെ 3 (60 വയസ്സുള്ള പുരുഷൻ,48 വയസ്സുള്ള സ്ത്രീ,26 വയസ്സുള്ള പുരുഷൻ) , വാർഡ് 2 (ചളിക്കോട്) ലെ 2 (53 വയസ്സുള്ള പുരുഷൻ,45 വയസ്സുള്ള സ്ത്രീ) , വാർഡ് 5 (അവിലോറ) ലെ 1 (67 വയസ്സുള്ള പുരുഷൻ), വാർഡ് 9 (കിഴക്കോത്ത് ഈസ്റ്റ്‌) ലെ 2 (35,30 വയസ്സുള്ള അഥിതി തൊഴിലാളികൾ) എന്നിവർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
 

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 65 ആയി. 39 പേർ രോഗമുക്തി നേടി. 26 പേർ നിലവിൽ ചികിത്സയിലാണ്. 

അതേ സമയം കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 (ഒഴലക്കുന്ന്) ലെ ചോലയിൽ മുതൽ ഒഴലക്കുന്ന് സ്കൂൾ ഉൾപ്പെടുന്ന പ്രദേശവും, വാർഡ് 14 (കണ്ടിയിൽ) ലെ  കണ്ടിയിൽ - ഒഴലക്കുന്ന്  ഉൾപ്പെടുന്ന പ്രദേശവും കണ്ടയിൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തർവിറക്കി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ പോസിറ്റീവ് കേസുകൾ വീണ്ടും കൂടുന്നതിനാൽ  ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.
Previous Post Next Post
3/TECH/col-right