Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 15 (പന്നൂർ) ലെ ഒരു കുടുംബത്തിലെ 2
(46 വയസ്സുള്ള പുരുഷൻ,38 വയസ്സുള്ള സ്ത്രീ), വാർഡ് 10 (കിഴക്കോത്ത്) ലെ 1 (28 വയസ്സുള്ള പുരുഷൻ), വാർഡ് 2 (ചളിക്കോട്) ലെ 1 (54 വയസ്സുള്ള പുരുഷൻ)  
എന്നിവർക്കാണ്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
 

ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ ഒരു കുടുംബത്തിലെ രണ്ടു പേർക്ക് സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനയിലും , സമ്പർക്കത്തിലൂടെ മറ്റു രണ്ടു പേർക്ക് നരിക്കുനി CHC യിൽ നിന്നുമുള്ള പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്.
 
കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ 14, 15 വാർഡുകളിൽ ഉൾക്കൊള്ളുന്ന പന്നൂർ - ഒഴലക്കുന്ന് റോഡിലെ കൊയപ്പൻചാൽ - ചടങ്ങയിൽ ഭാഗം കണ്ടയിന്മെന്റ് സോണാക്കി ജില്ലാ കലക്ടർ ഉത്തരവിറക്കി.

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 49 ആയി. 39 പേർ രോഗമുക്തി നേടി.10 പേർ നിലവിൽ ചികിത്സയിലാണ്.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ പോസിറ്റീവ് കേസുകൾ വീണ്ടും കൂടുന്നതിനാൽ  ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്ററും, മെഡിക്കൽ ഓഫീസറും അറിയിച്ചു.

Previous Post Next Post
3/TECH/col-right