Trending

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ പാണ്ഡിത്യത്തിന് ലഭിച്ച അംഗീകാരമാണ് സമസ്തയുടെ ട്രഷറര്‍ സ്ഥാനമെന്ന്:ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ പാണ്ഡിത്യത്തിന് ലഭിച്ച അംഗീകാരമാണ് സമസ്തയുടെ ട്രഷറര്‍ സ്ഥാനമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരെ ആദരിക്കല്‍ ചടങ്ങും അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

അര്‍ഹനായ വ്യക്തിയെ സമസ്തയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് അവരോധിക്കാന്‍ കഴിഞ്ഞതില്‍ നേതൃത്വം സന്തുഷ്ടരാണ്. പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരാള്‍ ആ സ്ഥാനത്തേക്ക് കടന്നുവരുന്നതില്‍ അതിയായ ചാരിതാര്‍ഥ്യമുïെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വഖ്ഫ് ബോര്‍ഡ് അംഗം എം.സി മായിന്‍ ഹാജി, അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുïുപാറ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആര്‍.വി കുട്ടി ഹസന്‍ ദാരിമി (എസ്.എം.എഫ്), സി.എച്ച് മഹ്മൂദ് സഅദി (എസ്.വൈ.എസ്), സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി (എസ്.കെ.എസ്.എസ്.എഫ്), പി. ഹസൈനാര്‍ ഫൈസി (എസ്.കെ.ജെ.എം), എ.പി.പി തങ്ങള്‍ (മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍), സി.എ ശുക്കൂര്‍ മാസ്റ്റര്‍ (എംപ്ലോയീസ് അസോസിയേഷന്‍), ടി.വി.സി സമദ് ഫൈസി (ജംഇയ്യത്തുല്‍ ഖുത്വബാ), സലാം ഹാജി വാണിമേല്‍ (സലാല സുന്നി സെന്റര്‍), ഫൈസല്‍ ഫൈസി മടവൂര്‍ (ഓസ്‌ഫോജന ജില്ലാ കമ്മിറ്റി), ആലിക്കുഞ്ഞി ഫൈസി പൂളപ്പൊയില്‍ (ഓസ്‌ഫോജന ഖത്തര്‍), ആര്‍.വി.എ സലാം (എസ്.കെ.എസ്.ബി.വി), എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി (തീരദേശ മഹല്ല് ജമാഅത്ത്) എന്നിവര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരെ ആദരിച്ചു.

സലാം ഫൈസി മുക്കം അറബി കവിത ആലപിച്ചു. സയ്യിദ് ടി.പി.സി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, അബ്ദുറസാഖ് ബുസ്താനി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.പി കോയ, അലി അക്ബര്‍ മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, അയ്യൂബ് കൂളിമാട്, ബാവ ജീറാനി, മുഹമ്മദ് പടിഞ്ഞാറത്തറ, യു.കെ അബ്ദുല്‍ ലതീഫ് മൗലവി, ബേപ്പൂര്‍ ഖാസി മുഹമ്മദലി മുസ്‌ലിയാര്‍ സംബന്ധിച്ചു. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ മറുപടി പ്രസംഗവും പ്രാര്‍ഥനയും നിര്‍വഹിച്ചു. ജന.കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കണ്‍വീനര്‍ ഒ.പി അശ്‌റഫ് നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right