Trending

ചേളന്നൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് കെട്ടിടോദഘാടനം ഇന്ന്

കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച ചേളന്നൂരിലെ പുതിയ  സബ്ബ് റെജിസ്ട്രർ ഓഫീസ് കെട്ടിടോദ്ഘാടനം ഇന്ന്  (22-09-2020) രാവിലെ 10:30 മണിക്ക് പൊതു മരാമത്ത് - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ വീഡീയോ കോൺഫറൻസ് വഴി നിർവ്വഹിക്കും.
 
 
രജിസ്ട്രേഷൻ വകുപ്പിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന 52 ഓഫീസ് കെട്ടിടങ്ങളിൽ ഒന്നാണ് ചേളന്നൂരിലേത്. 100 ലേറെ വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് 1.13 കോടി ചെലവിൽ  പുതിയ കെട്ടിടം നിർമ്മിച്ചത്. 
 
താഴത്തെ നിലയിൽ ഓഫീസ്, രജിസ്ട്രാറുടെ മുറി, ഓഡിറ്റർ ലൈബ്രറി, സന്ദർശകർക്ക് ഇരിക്കാനുള്ള സ്ഥലം, വരാന്ത എന്നിവയും രണ്ടാമത്തെ നിലയിൽ റെക്കോർഡ് മുറി, കോൺഫ്രൻസ് ഹാളും മൂന്നാമത്തെ നിലയിൽ ഹാളുമാണ്.ചേളന്നൂർ, കാക്കൂർ, നന്മണ്ട, തളക്കുളത്തൂർ, നരിക്കുനി, മടവൂർ വില്ലേജുകളാണ് ഈ ഓഫീസിന്റെ പരിധിയിൽ വരുന്നത്.
Previous Post Next Post
3/TECH/col-right