താമരശ്ശേരി:വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന്റെ പിന്നിലെ ഇടതുഭാഗത്തെ ഒരു ടയറാണ് ഒന്‍പതാം വളവില്‍ ഊരിത്തെറിച്ചത്.ഇത് അറിയാതെ ബസ് 800 മീറ്ററോളം മുന്നോട്ടുപോയി.പിന്നീട് അസ്വാഭാവിക ശബ്ദം ശ്രദ്ധയില്‍പ്പട്ടതിനെ ഉടര്‍ന്ന് ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്.
Report: T News - OMAK Media Team
ഈ സമയത്ത് ചുരത്തില്‍ കനത്ത മഴയായിരുന്നു. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതായും ഭാഗ്യം കൊണ്ടാണ് വന്‍ അപകടം ഒഴിവായതെന്നും ബസ് യാത്രികന്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് ഡിപ്പോയുടെ ആര്‍.എന്‍.എ 499 നമ്പര്‍ ബസ്സിന്റെ ടയറാണ് ഊരി തെറിച്ചത്.പിന്നീട് കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ്സെത്തിയാണ് യാത്രാക്കാരെയും കൊണ്ട് കോഴിക്കോടേക്ക് പോയത്.
Tags:
THAMARASSERY