എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 (ചെറ്റക്കടവ്) ലെ ഒരു കുടുംബത്തിലെ 3
(38 വയസ്സുള്ള 1സ്ത്രീ , 14,9 വയസ്സുള്ള കുട്ടികൾ) , വാർഡ് 13 (മറിവീട്ടിൽ താഴം) ലെ 2 (42 വയസ്സുള്ള പുരുഷൻ, 28 വയസ്സുള്ള പുരുഷൻ), വാർഡ് 10 (കിഴക്കോത്ത്) ലെ 1 (23 വയസ്സുള്ള പുരുഷൻ) എന്നിവർക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 46 ആയി. 35 പേർ രോഗമുക്തി നേടി. 11 പേർ നിലവിൽ ചികിത്സയിലാണ്.
അതേ സമയം കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളുടെ പ്രൈമറി സമ്പർക്കത്തിൽ പെട്ടവരായ 75 പേർക്ക് കിഴക്കോത്ത് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ മടവൂർ ഗ്രാമ പഞ്ചായത്തിലെ ഒരാൾക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു.
ആന്റിജൻ പരിശോധനാ ക്യാമ്പിന് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ പോസിറ്റീവ് കേസുകൾ വീണ്ടും കൂടുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.
Tags:
ELETTIL NEWS