കിഴക്കോത്ത്:"വിശപ്പ് രഹിതം" പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിവരുന്ന ജനകീയ ഹോട്ടൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ  സുഭിക്ഷമായ  ഊൺ നൽകുന്നതാണ്  ജനകീയ ഹോട്ടൽ കൊണ്ട് ലക്ഷ്യമാക്കുന്നത്.കിഴക്കോത്ത് പഞ്ചായത്തിലെ മറിവീട്ടിൽ താഴത്ത് ആരംഭിച്ച ജനകീയ ഹോട്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി. ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു .പി. നഫീസ അധ്യക്ഷതവഹിച്ചു.സി.ഡി.എസ് .ചെയർപേഴ്സൺ ജസീറ എൻ.പി.  പദ്ധതി വിശദീകരിച്ചു.

വാർഡ് മെമ്പർ ഇന്ദു സനിത്ത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, വി പി അഷ്റഫ് , വി ഇ ഒ ശ്രീജ,ബിന്ദു അരവിന്ദ്, രേഷ്മ എന്നിവർ സംസാരിച്ചു.സി.ഡി.എസ് മെമ്പർമാരായ ശ്യാമള രവീന്ദ്രൻ, രാധാമണി ,നിശ, ശോഭ കുമാരൻ എന്നിവരാണ് ജനകീയ ഹോട്ടലിന്റെ  നടത്തിപ്പുകാർ.