Trending

മിണ്ടാപ്രാണിയോട് ക്രൂരത:ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

താമരശ്ശേരി:കോരങ്ങാട് റഹ്മത്ത് മസ്ജിദിന് സമീപം താമസിക്കുന്ന അബൂബക്കർ സിദ്ദീഖിൻ്റെ ഇരുപതിനായിരത്തിൽ അധികം രൂപ വിലയുള്ള വളർത്തു പൂച്ചയെ കഴിഞ്ഞ ഒന്നാം തിയ്യതിയായിരുന്നു കാണാതായത്.പല വഴിക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
എന്നാൽ ഇന്നലെ പുലർച്ചെ സിദ്ദീഖിൻ്റെ അയൽവാസി വീടിനു സമീപത്ത് കണ്ട പൂച്ചയെ സിദ്ദീഖിനെ ഏൽപ്പിക്കുകയായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റ്  ദേഹത്തും വായിലും പുഴുവരിച്ച നിലയിലായിരുന്നു പൂച്ച.ഉടനെ തന്നെ വയനാട് പൂക്കോട് വൈറ്റനറി കോളേജിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ പൂച്ച ചത്തു.തിളച്ച വെള്ളമോ, രാസ ലായനിയോ ദേഹത്ത് ഒഴിച്ചതിനാലാവാം ഈ രൂപത്തിൽ പൊള്ളലേറ്റതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.ഇതേ തുടർന്ന് സിദ്ദീഖ് താമരശ്ശേരി പോലിസിൽ പരാതി നൽകി.

പൂച്ചയേയും, വളർത്തുമൃഗങ്ങളേയും പരിപാലിക്കുന്നത് വിനോദമാക്കിയ അബുബക്കർ സിദ്ദീഖ് ഇവയെ വിൽപ്പന നടത്തുന്നുമുണ്ട്. തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ആരോ മന:പൂർവ്വം ചെയ്ത ക്രൂരതയാണ് ഇതെന്ന് സിദ്ദീഖ് പറഞ്ഞു.വീട്ടിലെ കിണറിലെ മത്സ്യങ്ങളും ചത്തു പൊങ്ങിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ പൂച്ചയുടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പോലീസ് തുടർ നടപടി സ്വീകരിക്കും.

സിദ്ദിഖിൻ്റെ വീട്ടിൽ വിവിധയിനത്തിൽപ്പെട്ട വേറെയും പൂച്ചകളുണ്ട്.
Previous Post Next Post
3/TECH/col-right