Trending

മടവൂർ എ.യു.പി.സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കൂടിയായ പറമ്പത്ത് ആലി മാസ്റ്ററെ അധ്യാപക ദിനത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് ആദരിച്ചു.

മടവൂർ:മടവൂർ എ.യു.പി.സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ കൂടിയായ പറമ്പത്ത് ആലി മാസ്റ്ററെ അധ്യാപക ദിനത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് ആദരിച്ചു.1962 ൽ തൻ്റെ 18 മത്തെ വയസിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 37 വർഷത്തെ സേവനത്തിനു ശേഷം 1999 മാർച്ച് മാസത്തിൽ ഹെഡ്മാസ്റ്ററായി വിരമിച്ചു.4 വർഷത്തെ ഹെഡ്മാസ്റ്റർ കാലം ഒഴിച്ച് ബാക്കി 33 വർഷവും ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു.

മടവൂരിലെയും, പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് മൂന്നര പതിറ്റാണ്ട് കാലത്തിലധികം ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുശ്രേഷ്ടനാണ് ആലി മാസ്റ്റർ.ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ആശയം വരുന്നതിന് മുൻപേ അത്തരമൊരു ബോധന രീതിയിൽ കുഞ്ഞുമനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

ആലി മാസ്റ്റർ പാട്ടും കളികളും എല്ലാം ചേർത്ത് ഒന്നാം ക്ലാസ്സിനെ മധുരതരമാക്കിയ ഒരു മാതൃകഅധ്യാപകൻ തന്നെയായിരുന്നു.അറിവിൻ്റെ വെളിച്ചത്തെ പ്രകാശിപ്പിച്ച്, ഇരുട്ടിനെ അകറ്റി, തൻ്റെ മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തി നേർവഴിയിലേക്ക് നയിച്ച് ഹൃദയം കൊണ്ട് ചേർത്ത് അധ്യാപകനായിരുന്നു.

ആലി മാസ്റ്ററുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ്, പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ, അധ്യാപകരായ എം പി  രാജേഷ്, പി യാസിഫ്, മുഹമ്മദ് ഫാറൂഖ്, ഷമീർ, റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right