Trending

ഓട്ടോമാറ്റിക് സാനിറ്റൈസർ സംവിധാനം സമ്മാനിച്ചു.

നന്മണ്ട:നന്മണ്ട ഹയർ സെക്കണ്ടറി സ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റും ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ നിഹാൽ കെ.വി.നിർമ്മിച്ച ഓട്ടോമാറ്റിക്ക് സാനിറ്റൈസറിംഗ് സംവിധാനം ബാലുശ്ശേരി പോലീസ് സ്റ്റേഷന് സമ്മാനിച്ചു.നിഹാലിന്റെ പിതാവ് സ്റ്റേഷനിലെത്തി സാനിറ്റൈസർ യന്ത്രം സർക്കിൾ ഇൻസ്പെക്ടർ ജീവൻ ജോർജ്ജിന് കൈമാറി.

കിനാലൂർ, ഏഴു കണ്ടി സ്വദേശിയായ കിഴക്കേവീട്ടിൽ മുസ്തഫയുടെയും ജുമാനയുടെയും മകനാണ് ഈ ശാസ്ത്രപ്രതിഭ .റോബോട്ടിക്സ് പഠനം തുടരുന്ന നിഹാൽ ഇതുപോലെയുള്ള നിരവധി ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ചടങ്ങിൽ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദിഖ് ,കെ.ഷിബു സിവിൽ പോലീസ് ഓഫീസർ കെ.ഷമീന എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right