Trending

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി ക്വാട്ട , മാനേജ്‌മന്റ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷ സെപ്തംബർ 7 വരെ നീട്ടി


എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി ക്വാട്ട , മാനേജ്‌മന്റ്‌ ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷ സെപ്തംബർ 7 വരെ നീട്ടി 

നിലവിൽ അപേക്ഷിച്ചവരുടെ പേരു വിവരങ്ങളും അപേക്ഷാ നമ്പറും പ്രസിദ്ധീകരിച്ചു

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി ക്വാട്ട , മാനേജ്‌മന്റ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസരം സെപ്തംബർ 7  വരെ നീട്ടി . കോവിഡ്‌ ഭീഷണി നില നിൽക്കുന്നതിനാൽ സ്കൂളിൽ നിന്നും നേരിട്ട്‌ അപേക്ഷാ ഫോം വിതരണം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത്‌ ഗൂഗിൾ ഫോം പൂരിപ്പിച്ചാണു അപേക്ഷ സമർപ്പിക്കേണ്ടത്‌ 

നിർദ്ദേശങ്ങൾ:

1. അപേക്ഷ ശ്രദ്ധയോടെ പൂരിപ്പിക്കുക 

2.മാനേജ്‌മന്റ്‌ ക്വാട്ടയിലേക്കും കമ്മ്യൂണിറ്റി ക്വാട്ടയിലേക്കും ഒരു അപേക്ഷ മതി 

2.തെറ്റായ വിവരങ്ങൾ നൽകിയാൽ അഡ്മിഷനു പരിഗണിക്കുന്നതല്ല 

3.അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനാവശ്യമായ രേഖകൾ അഡിമിഷൻ സമയത്ത്‌ ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ ക്യാൻസൽ ചെയ്യുന്നതാണ്.

4. മുസ്ലിം കുട്ടികൾ മാത്രമേ കമ്യൂണിറ്റി ക്വാട്ടയിലേക്ക്‌ അപേക്ഷിക്കേണ്ടതുള്ളൂ 

5. കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷയുമായി ബന്ധപ്പെട്ട്‌ സർക്കാർ ഏതെങ്കിലും തരത്തിലുള്ള സംവിധാനമൊരുക്കിയാൽ അതു വഴിയും അപേക്ഷിക്കേണ്ട ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കും 

5. മാനേജ്‌മെന്റ്‌ ക്വാട്ട അഡ്മിഷനുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനുള്ള പൂർണ്ണ അധികാരം സ്കൂൾ മാനേജ്‌മന്റ്‌ കമ്മിറ്റിക്കായിരിക്കും


താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്താണ് വിവരങ്ങൾ നൽകേണ്ടത്‌

https://forms.gle/7XoFQWvJrq3pxZQw5

അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2020 സെപ്തംബർ 7

നിലവിൽ അപേക്ഷ സമർപ്പിച്ചവരുടെ  ലിസ്റ്റും അപ്ലിക്കേഷൻ നമ്പറും താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയതാൽ അറിയാവുന്നതാണ്. 

കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ്‌ 

https://drive.google.com/file/d/12FoQDaRMuvdvriZl_RMCuv0Qz_KLvicV/view?usp=sharing


മാനേജ്‌മെന്റ്‌ ക്വാട്ടയിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ്‌ 

https://drive.google.com/file/d/1_B0VrBuvTurSHT1vjWbHs4sW8g38QVQs/view?usp=sharing


അപേക്ഷ സമർപ്പിച്ചവർ ഈ ലിങ്കിൽ കയറി അവരുടെ പേരു വിവരങ്ങൾ പരിശോധിക്കേണ്ടതും അപേക്ഷാ നമ്പർ ഭാവി നടപടിക്രമങ്ങൾക്കായി എഴുതി വെക്കണമെന്നും അഭ്യർത്ഥിക്കുന്നു ...

എന്തെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ 9946331182  , 9946228548 എന്നീ നമ്പറുകളിലേക്ക്‌ വിളിക്കാവുന്നതാണ്.



Previous Post Next Post
3/TECH/col-right