SHANTiDHAM FOUNDATION ന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ വെച്ച് നടത്തുന്ന Jhoom India -2020 ടാലെന്റ് ഹണ്ട് പ്രോഗ്രാമിന്റെ ഫൈനൽ റൗണ്ടിൽ കാരുണ്യതീരം വിദ്യാർത്ഥി കാന്തപുരം ആനപ്പാറക്കൽ ഫസലുറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു.
2010 മുതൽ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഫസലുറഹ്മാൻ 2019-20 വർഷത്തെ കാരുണ്യതീരം ക്യാമ്പസ് കലാപ്രതിഭയാണ്. മഴവിൽ മനോരമയുടെ ബിഗ് സല്യൂട്ട് എന്ന പരിപാടിയിൽ ഫസൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന തല സ്പെഷ്യൽ സ്കൂൾ കലാ-കായിക മേളകളിൽ മത്സരിക്കുകയും സമ്മാനങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തര പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചതെന്ന് കാരുണ്യതീരം പ്രിൻസിപ്പാൾ ലുംതാസ് സി. കെ പറഞ്ഞു.
Tags:
POONOOR