Trending

താമരശ്ശേരി മിനി സിവില്‍ സ്റ്റേഷന് ഉള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

താമരശ്ശേരി മിനി സിവില്‍ സ്റ്റേഷന് ഉള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.താലൂക്ക് ഓഫീസും സബ് രജിസ്ട്രാര്‍ ഓഫീസും പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ഫ്‌ളോറിലെ വരാന്തയില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.


സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി രാജീവിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ആര്‍ ആര്‍ ടി യിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അജികുമാര്‍, റസ്‌ക്യൂവര്‍മാരായ കരീം മുക്കം, ഷബീര്‍ ചുങ്കം എന്നിവര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.


പാമ്പിനെ പിന്നീട് വനപ്രദേശത്ത് തുറന്ന് വിടും.
Previous Post Next Post
3/TECH/col-right