അടിവാരം: മലവെള്ളപ്പാച്ചിലില്‍ പുഴയോരം ഇടിയുന്നതിനാല്‍ ഭീതിയിയോടെ കഴിയുകയാണ് പുതുപ്പാടി അടിവാരത്തെ നിരവധി കുടുംബങ്ങള്‍.അടിവാരം പൊട്ടിക്കൈ ഭാഗത്താണ് മലവെള്ളപ്പാച്ചില്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. വയനാട് ചുരത്തില്‍ നിന്നും ഉത്ഭവിച്ച് അടിവാരം പൊട്ടിക്കൈ ഭാഗത്തെത്തുന്ന പുഴയോരത്തുള്ള വീടുകള്‍ക്കാണ് മലവെള്ളപ്പാച്ചില്‍ ഭീഷണിയാവുന്നത്. 

പാലക്കാതൊടി കുഞ്ഞിമുഹമ്മദിന്റെ വീടിന്റെ പിന്‍ഭാഗം ഇടിഞ്ഞ് വീട് അപകടാവസ്ഥയിലാണ്. മണ്ണിടിച്ചില്‍ തുടര്‍ന്നാണ് വീട് നിലം പൊത്തുമെന്ന ഭീതിയോടെയാണ് ഇവര്‍ കഴിയുന്നത്. പുഴയോരം ഇടിയല്‍ രൂക്ഷമായതിനെ തുടര്‍ന്ന് 2017 മുതല്‍ ഇവര്‍ അധികൃതരെ സമീപിച്ച് പരാതി നല്‍കിയിരുന്നു. 

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശം സന്ദര്‍ശിച്ച് മടങ്ങിയതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും ഈ വര്‍ഷവും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ പറയുന്നു. വന്‍ ദുരന്തത്തിന് കാത്തിരിക്കാതെ പുഴയോരം കെട്ടി സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. 

സിദ്ദീഖ് പന്നൂര്‍ - OMAK Media Team