Trending

കിഴക്കോത്ത് പഞ്ചായത്തിൽ നിന്നും 91 പേരുടെ സ്രവം പരിശോധനക്കയച്ചു.

എളേറ്റിൽ:കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ 91 പേരുടെ സ്രവം RTPCR പരിശോധനക്കയച്ചു.ഇന്നലെ എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പിൽ 20 പോലീസുകാരുടെയും,രോഗികളുടെ സമ്പർക്കത്തിൽ പെട്ടവരുടെയും,ക്വാറന്റൈനിൽ കഴിയുന്നവരുടെയും സ്രവങ്ങളാണ് പരിശോധനക്കയച്ചത്.

കിഴക്കോത്ത് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷുക്കൂർ എന്നിവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right