Trending

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഞ്ജുളകുമാരി.ഭര്‍ത്താവിനൊപ്പം  യു.എ.ഇ.യിലെ റാസല്‍ഖൈമയിലായിരുന്നു മഞ്ജുളകുമാരി.

സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂര്‍ അപകടത്തില്‍ ആകെ മരണം 21 ആയി. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് - കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ച്‌ അപകടമുണ്ടായത്.

വിമാനം ലാന്‍ഡിംഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോര്‍ച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.
Previous Post Next Post
3/TECH/col-right