Trending

കൊടുവള്ളി സ്റ്റേഷൻ പരിധിയിൽനിയന്ത്രണം കൂടുതൽ കർശനമാക്കും

കൊടുവള്ളി: കോവിഡ് മാനദണ്ഡവുമായി ബന്ധപ്പെടുത്തി കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ കൊടുവള്ളി മുനിസിപ്പാലിറ്റി,കിഴക്കോത്ത്, നരിക്കുനി ,ഓമശ്ശേരി പഞ്ചായത്തുകളിൽ നിയന്ത്രണം കൂടുതൽ കർശനമാക്കാൻ സർക്കിൾ ഇൻസ്പെക്ടർ ചന്ദ്ര മോഹനൻ്റെ നേതൃത്തത്തിൽ നടന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കും.സാമൂഹ്യ അകലം പാലിക്കാതെ കടകൾക്ക് മുമ്പിൽ കൂട്ടം കൂടുന്നത്അനുവദിക്കില്ല.കടകൾ തുറക്കുകയും അടക്കുകയും ചെയ്യുന്ന സമയക്രമംലംഘിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും.

ഓണത്തോടനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികൾ നിർത്തലാക്കും.മൈക്ക് പെർമിഷൻ അനുവദിക്കുന്നതല്ല.അനാവശ്യമായി ബൈക്ക് എടുത്ത് കറങ്ങുന്നവരെ പിടികൂടിയാൽ  ഓണം കഴിയുന്നത് വരെ ബൈക്ക് പോലീസ് കസ്റ്റഡിയിൽ വെക്കും.മദ്യ മാഫിയാ സംഘങ്ങളുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ഉപയോഗിച്ച് കേസ്സെടുക്കും. 

വാർഡ്തലങ്ങളിൽ ആർ.ആർ.ടിമാരുടെ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. എപി മജീദ് മാസ്റ്റർ, കെ.കെജബ്ബാർ മാസ്റ്റർ, വായോളി മുഹമ്മദ് മാസ്റ്റർ, കെ.ബാബു, യുവി ശാഹിദ് ,കെ.എം ആഷിഖുറഹ്മാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right