Trending

ചിങ്ങം ഒന്ന്: കർഷകർ കരിദിനം ആചരിച്ചു.

മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റുമായി 13 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനെതിരെയും, പി.പി മത്തായിയുടെ കൊലപാതക കേസ്, വന്യമൃഗശല്യം, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കർഷകദ്രോഹ നടപടികൾ  തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് ആയ ഇന്ന് കരിദിനമായി ആചരിച്ചു. 

കോവിഡ് സാഹചര്യം മൂലം സോഷ്യൽ മീഡിയ പ്രതിഷേധങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്.അതോടൊപ്പം കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ചക്കിട്ടപാറ, പൂഴിത്തോട്, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ,  പുല്ലൂരാംപാറ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പ്രോഗ്രാമുകളും സംഘടിപ്പിച്ചു.  

കുന്ദമംംഗലത്ത് സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തതു:  കാർഷികമേഖലയുമായി ബന്ധപ്പെട്ട  കേസുകൾ കൈകാര്യം ചെയ്യാൻ  പ്രത്യേക കോടതി സ്ഥാപിക്കണെമെന്നും 60 വയസു കഴിഞ്ഞ മുഴുവൻ കർഷകർക്കും  പ്രതിമാസം 10000 രൂപ പെൻഷൻ അനുവദിക്കണെമെന്നുംപ്രസംഗത്തിൽ ബിഷപ്പ് ആവശ്യപ്പെട്ടു .ജില്ലാ ഡയറക്ടർ ഫാ: ജോസ് പെണ്ണാ പറമ്പിൽ ,ഫാ : ജോസഫ് കളത്തിൽ, ബേബി പെരുമാലിൽ, ജോസ് പേണ്ടാനം, ബേബി പഴംപ്ലാക്കൽ, ചാക്കോ പേണ്ടാനം, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ആനക്കാംപൊയിലിൽ കർഷകശബ്ദം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിന് സാബു കൊച്ചാലുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കർഷകശബ്ദം കൺവീനർ ഷിനോയി അടയ്ക്കാപാറ ഉദ്ഘാടനം ചെയ്തു. ബൈജു പുതുപ്പറമ്പിൽ, ബിനോയി കൊച്ചുപ്ലാക്കൽ, അഭിലാഷ് മാവേലി, റുബീഷ് ഹുസൈൻ, സജി കൊച്ചുപ്ലാക്കൽ ബിബിൻ വാഴേപറമ്പിൽ, ജിൽസൻ മണ്ണുകുശുമ്പിൽ, ബെസ്റ്റി, പ്രമോദ് അടുകാട്ടിൽ, ബിജോ MS, സാബു പുതുപറമ്പിൽ ,ഡെൽബിൻ സ്രാമ്പിക്കൽ, 
സിബി ലൂക്കോസ് എന്നിവർ പങ്കെടുത്തു.   

സംയുക്ത കർഷക കൂട്ടായ്മ പുല്ലൂരാംപാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പള്ളിപ്പടിയിലെ ജില്ലാ പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രത്തിനു മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടിക്ക് 
ബെന്നി ലൂക്കോസ്, ബേബി പെരുമാലിൽ, സണ്ണി കൊടുകപ്പള്ളിൽ ,സാജു കളത്തൂർ, ബെന്നി മുട്ടത്തു കുന്നേൽ, ലിജോ കുന്നേൽ, ബിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ചക്കിട്ടപാറ പഞ്ചായത്തിൽ വിവിധ മേഖലകളിൽ We Farm, ചെമ്പനോട മേഖല കർഷക സംരക്ഷണ സമിതി എന്നിവർ സംയുക്തമായി ചിങ്ങം 1 കർഷക ദിനം കണ്ണീർ ദിനം ആയി ആചരിച്ചു. സമരത്തിൽ ഫാ.ജോൺസൺ പാഴുക്കുന്നേൽ, ഫാ.വിൻസന്റ് കണ്ടത്തിൽ, കെ.എ. ജോസ്കുട്ടി, ബാബു പുതുപറമ്പിൽ, ജോസ് കാരിവേലി, മാത്യു പേഴത്തിങ്കൽ, ലിൻസ് ലൂക്കോസ്, ജിജോ വട്ടോത്ത്, സാബു മലയാറ്റൂർ, ബാബു പൈക, സണ്ണി കൊമ്മറ്റം,  മത്തായി മംഗലത്ത്, ജോർജുകുട്ടി കിഴക്കരക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right