Trending

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കോഴിക്കോട്ടെ മികച്ച പ്രവർത്തകൻ അഷ്‌റഫ്‌ കാപ്പാട് വിട വാങ്ങി

കാപ്പാട് : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ കോഴിക്കോട്ടെ മികച്ച  പ്രവർത്തകൻ അഷ്‌റഫ്‌ കാപ്പാട് അന്തരിച്ചു.അഷറഫ് കപ്പാടിന്റെ നിസ്വാർത്ഥ സേവനം റെഡ് ക്രോസ് പ്രവർത്തകർക്ക് എന്നും നല്ല മാതൃകയും ആവേശവുമായിരുന്നു.കോഴിക്കോട്,വയനാട് മേഖല സിവിൽ ഡിഫൻസ് വാർഡൻ കൂടെയായിരുന്നു അദ്ദേഹം.ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി യുടെ ഏറ്റവും സജീവ ജീവകാരുണ്യ പ്രവർത്തകനായിരുന്നു  അഷറഫ് കപ്പാട്.

കോവിഡ് കാലത്ത്  കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചുകൊടുക്കുന്ന റെഡ് ക്രോസിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ മുൻനിര പ്രവർത്തകനായിരുന്നു അദ്ദേഹം.  ഏപ്രിൽ ആദ്യവാരം മുതൽ ഇന്നലെവരെ അഷറഫ് കപ്പാട് മരുന്നുകൾ എത്തിച്ചുകൊടുത്തു .  കത്തുന്ന വേനലിൽ 150 ഓളം കിലോമീറ്ററുകൾ മരുന്ന്മായി രാത്രി ഏറെ വൈകുന്നതുവരെ യാത്ര ചെയ്യുമായിരുന്ന മഹാ മനുഷ്യ സ്‌നേഹിയായിരുന്നു അഷ്‌റഫ് കപ്പാട്. 
സുനാമി, ഓഖി 2018 ലെയും 19 ലെയും 20 ലെയും പ്രളയങ്ങൾ  എന്നിവ ഉണ്ടായപ്പോൾ ദുരന്തനിവാരണ പ്രവർത്തനങ്ങളെയും വിവിധ സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നതിന് അഷ്റഫ് കാപ്പാടിന്റെ  നേതൃത്വത്തിലുള്ള ഹാം റേഡിയോ വിദഗ്ധരുടെ സേവനം വളരെയധികം പ്രശംസിക്കപ്പെട്ടു. 

 കഴിഞ്ഞ ആഴ്ച മലപ്പുറം ജില്ലയിലെ പ്രളയ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ കമ്യുണികേഷൻ വിഭാഗം,   മലപ്പുറം കളക്ടറേറ്റ്  കൺട്രോൾ റൂമിൽ നിന്ന്, 24 മണിക്കൂറും നിയന്ത്രിച്ചത് അഷറഫ് കപ്പാടിന്റെ നേതൃത്വത്തിലായിരുന്നു. ലോകഡൗൺ കാലത്ത് കോഴിക്കോട് ജില്ലയിൽനിന്നും അയൽ ജില്ലകളിൽനിന്നും വിദേശ രാജ്യങ്ങളിലേക് മരുന്നുകൾ  അയക്കുന്നവരുടെ ഏറ്റവും വലിയ  അഭയകേന്ദ്രമായിരുന്നു പ്രിയപ്പെട്ട അഷ്‌റഫ് കപ്പാട്.സിവിൽ ഡിഫൻസിലെ മികച്ച പ്രവർത്തങ്ങൾക്ക് DGP യുടെ സത്സേവന പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട് അദ്ദേഹം.
Previous Post Next Post
3/TECH/col-right