Trending

കിഴക്കോത്തിന് താത്കാലിക ആശ്വാസം:ആന്റിജൻ ഫലം നെഗറ്റീവ്.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ ഇന്നലെ എളേറ്റിൽ എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 302 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ മുഴുവൻ ആളുകളുടെയും ഫലം നെഗറ്റീവ് ആയത് കിഴക്കോത്ത് പഞ്ചായത്തിന് ആശ്വാസം പകരുന്നു.

കിഴക്കോത്ത് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 3 ആരോഗ്യപ്രവർത്തകർ അടക്കം 16 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.ഇവരുടെ സമ്പർക്കത്തിൽ പെട്ടവർക്ക് വേണ്ടി ആരോഗ്യ വകുപ്പ് 3 തവണകളായിട്ടാണ്  എളേറ്റിൽ വട്ടോളിയിൽ വെച്ച് പരിശോധന നടത്തിയത്.നേരത്തെ നടത്തിയ RTPCR പരിശോധനയുടെ ഫലങ്ങൾ ഇനിയും വരാനുണ്ട്.

ആന്റിജൻ പരിശോധന ഫലങ്ങൾ ആശ്വാസം പകരുതുന്നതാണെങ്കിലും ജാഗ്രതയുടെ കാര്യത്തിൽ ഒട്ടും കുറവ് വരുത്തരുതെന്നും,അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാനോ , കൂട്ടം കൂടാനോ പാടില്ല എന്നും,വിവാഹ - മരണാനന്തര ചടങ്ങുകൾ കർശനമായി നിയന്ത്രണം പാലിക്കണമെന്നും,ഇതര ജില്ല - സംസ്ഥാനങ്ങളിലേക്ക് പോകുന്നവരും/വരുന്നവരും വാർഡ് RRT യെ നിർബന്ധമായും വിവരം അറിയിക്കണമെന്നും കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ അറിയിച്ചു.

ആന്റിജൻ പരിശോധനക്ക് മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right