കഴിഞ്ഞ 22 വർഷക്കാലം എളേറ്റിൽ പോസ്റ്റ്‌ ഓഫീസിൽ സേവനം അനുഷ്ടിച്ച വാസു ഏട്ടനു  വയപ്പുറത്തു പുറായിൽ ഫാമിലി സ്നേഹാദരവ് നൽകി.


കോഴിക്കോട് ജില്ലയുടെ അതിർത്തി പ്രദേശമായ ഊർക്കടവിൽ നിന്നും പതിറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ നാട്ടിൽ പോസ്റ്റ്മാൻ ആയി എത്തിയ വാസു ഏട്ടൻ അധികം വൈകാതെ നമ്മളിൽ ഒരാളായി മാറുകയായിരുന്നു. 


കയ്യിലൊരു നീളൻ കുടയും തോളിലൊരു തുണി സഞ്ചിയുമായി നിറപുഞ്ചിരിയോടെ നടന്നു പോകുന്ന വാസു ഏട്ടനെ നമ്മുടെ പ്രദേശത്തെ ഓരോ കുട്ടിക്കും പരിചിതമാണ് ഈ കോവിഡ് കാലത്തും യാത്രാ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഈ പ്രദേശത്ത് വീട് വാടകക്കെടുത്ത് നമുക്ക് സേവനം ചെയ്തു വരികയാണ്.


ഈ കാലയളവിൽ എല്ലാവരുമായി ആത്മ ബന്ധം ഉണ്ടാക്കുവാൻ വാസു ഏട്ടന് കഴിഞ്ഞത് അയാളിലെ ഉറവവറ്റാത്ത സ്നേഹമാണ്.വയപ്പുറത്ത് പുറായിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന പരിപാടിയിൽ വി പി സുൽഫീക്കർ ,എം പി സാഹിർ, വി പി മുഹീനുദ്ദീൻ ,യാസർ വി പി എന്നിവർ പങ്കെടുത്തു.